ആസാമിലെ എല്ലാ മദ്രസകളും അടച്ചുപൂട്ടുമെന്നു മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമ


ആസാമിലെ എല്ലാ മദ്രസകളും അടച്ചുപൂട്ടുമെന്നു മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമ. സംസ്ഥാനത്തു മദ്രസകൾക്കെതിരെയുള്ള നടപടികൾ തുടരും. ജനങ്ങൾ ആഗ്രഹിക്കുന്നത് സ്കൂൾ, കോളേജ്, സർവകലാശാല വിദ്യാഭ്യാസമാണ്. മദ്രസകൾ സംസ്ഥാനത്തിന് ആവശ്യമില്ലെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. കർണാടകയിലെ ബെലഗാവിയിൽ ബിജെപി നടത്തിയ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ആസാം മുഖ്യമന്ത്രി.

ആസാമിലെ മദ്രസകൾ പൊതുവിദ്യാഭ്യാസം നൽകുന്ന റെഗുലർ സ്കൂളുകളായി മാറ്റണമെന്ന് 2020−ൽ നിയമം അവതരിപ്പിച്ചിരുന്നു. മൂവായിരത്തോളം മദ്രസകളാണ് ആസാമിലുള്ളത്. ബംഗ്ലാദേശിൽനിന്നുള്ള കുടിയേറ്റക്കാർ അസമിൽ വന്ന് രാജ്യത്തിന്‍റെ സംസ്കാരത്തിനു ഭീഷണിയാകുകയാണെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

article-image

456e46

You might also like

  • Lulu Exchange
  • Straight Forward

Most Viewed