സ്വദേശികൾക്ക് വാറ്റ് ഇളവ് നൽകാൻ നിർദേശവുമായി ബഹ്റൈൻ പാർലിമെന്റ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

കുറഞ്ഞ വരുമാനക്കാരായ സ്വദേശികളെ മൂല്യവർധിത നികുതിയിൽ (VAT) നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച നിർണ്ണായക ബില്ല് ബഹ്‌റൈൻ പാർലമെന്റിന്റെ പരിഗണനയ്ക്ക് വരുന്നു. ജീവിതച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ സാധാരണക്കാരായ പൗരന്മാർക്ക് ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമനിർമ്മാണം വിഭാവനം ചെയ്തിരിക്കുന്നത്.

പ്രതിമാസം 600 ബഹ്‌റൈൻ ദിനാറിൽ താഴെ വരുമാനമുള്ള സ്വദേശി പൗരന്മാരെ വാറ്റിൽ നിന്ന് ഒഴിവാക്കാനാണ് പുതിയ ബില്ലിലൂടെ ഉദ്ദേശിക്കുന്നത്. നേരത്തെ എല്ലാത്തരം നികുതികളിൽ നിന്നും സ്വദേശികളെ ഒഴിവാക്കുക എന്ന രീതിയിലായിരുന്നു ബില്ല് തയ്യാറാക്കിയിരുന്നത്. എന്നാൽ, ഇത് നിലവിലെ സാമ്പത്തിക ഘടനയ്ക്ക് വിരുദ്ധമാകുമെന്ന വിലയിരുത്തലിനെത്തുടർന്ന് പാർലമെന്റിലെ സാമ്പത്തിക കാര്യ സമിതി ഇളവുകൾ വാറ്റിൽ മാത്രമായി പരിമിതപ്പെടുത്തുകയായിരുന്നു.

നിയമപരമായ യാഥാർത്ഥ്യങ്ങളും സാമൂഹികമായ ആവശ്യങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കാനാണ് ഈ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫിനാൻഷ്യൽ ആൻഡ് ഇക്കണോമിക് അഫയേഴ്‌സ് കമ്മിറ്റി ചെയർമാൻ അഹമ്മദ് അൽ സലൂം വ്യക്തമാക്കി.

അതേസമയം, ഇത്തരമൊരു നീക്കം ഉണ്ടാക്കിയേക്കാവുന്ന സാങ്കേതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ ഈ വിഷയത്തിൽ പുനർവിചിന്തനം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വാറ്റ് ഇളവ് നടപ്പിലാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് സർക്കാർ തങ്ങളുടെ ആശങ്ക പാർലമെന്റിനെ അറിയിച്ചു. വരും ദിവസങ്ങളിൽ പാർലമെന്റിൽ നടക്കുന്ന വിശദമായ ചർച്ചകൾക്ക് ശേഷമായിരിക്കും ഈ നീക്കത്തിൽ അന്തിമ തീരുമാനമുണ്ടാകുക.

article-image

sdfsdf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed