ബഹ്റൈൻ സ്വകാര്യ മേഖലയിൽ അഞ്ച് ലക്ഷത്തിലധികം പ്രവാസികൾ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ബഹ്‌റൈനിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. തൊഴിൽ, നിയമകാര്യ മന്ത്രി യൂസിഫ് ഖലഫ് പാർലമെന്റിൽ നൽകിയ മറുപടിയിലാണ് ഈ കാര്യം വ്യക്തമാക്കിയത്. നിലവിൽ 5,05,998 പ്രവാസികാണ് സാധുവായ വർക്ക് പെർമിറ്റുമായി രാജ്യത്ത് വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നത്.

ഇവരിൽ ഭൂരിഭാഗവും വ്യാപാരം, നിർമ്മാണം, ഹോസ്പിറ്റാലിറ്റി മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. വ്യാപാര-വാഹന റിപ്പയറിംഗ് മേഖലയിൽ 1,24,503 പേരും നിർമ്മാണ മേഖലയിൽ 1,18,666 പേരും ജോലി ചെയ്യുന്നു. ഹോട്ടൽ-ഭക്ഷണ ശാലകളിൽ 63,881 പേരും നിർമ്മാണ വ്യവസായത്തിൽ 54,022 പേരും സേവനമനുഷ്ഠിക്കുന്നുണ്ട്. കൂടാതെ അഡ്മിനിസ്ട്രേറ്റീവ് സേവനങ്ങളിൽ 40,104 പ്രവാസികളാണ് ജോലി ചെയ്യുന്നത്.

തൊഴിൽ വിപണിയിൽ ബഹ്‌റൈനികൾക്ക് മുൻഗണന ഉറപ്പാക്കാൻ മന്ത്രാലയം കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് മുൻപായി ഒഴിവുകൾ സ്വദേശി പത്രങ്ങളിൽ പരസ്യം ചെയ്യണമെന്നും 21 ദിവസത്തിനുള്ളിൽ യോഗ്യരായ സ്വദേശികളെ കണ്ടെത്താൻ ശ്രമിക്കണമെന്നതും നിർബന്ധമാണ്. സ്വദേശി ഉദ്യോഗാർത്ഥികൾക്കായി 'നാഷണൽ എംപ്ലോയ്മെന്റ് പ്ലാറ്റ്‌ഫോം' വഴി മന്ത്രാലയം സജീവമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷന്റെ (SIO) കണക്കുകൾ പ്രകാരം 1.52 ലക്ഷത്തിലധികം വിദേശികൾ അഞ്ച് വർഷത്തിലേറെയായി ഒരേ തൊഴിലുടമയ്ക്ക് കീഴിൽ തുടരുന്നുണ്ട്. ഇത് രാജ്യത്തെ സാമ്പത്തിക മേഖലയിലെ പ്രവാസി തൊഴിലാളികളുടെ സ്ഥിരതയെയാണ് സൂചിപ്പിക്കുന്നത്. അതേസമയം, നിയമലംഘനങ്ങൾക്കെതിരെ മന്ത്രാലയം ജാഗ്രത പുലർത്തുന്നുണ്ട്. കാലാവധി കഴിഞ്ഞ വർക്ക് പെർമിറ്റുകളിൽ രാജ്യത്ത് തുടരുന്ന 5,748 വാണിജ്യ തൊഴിലാളികളെയും 11,437 ഗാർഹിക തൊഴിലാളികളെയും കണ്ടെത്തിയിട്ടുണ്ട്. അനധികൃത തൊഴിൽ തടയുന്നതിനുള്ള കർശനമായ നീക്കങ്ങൾ വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ വിശദമായി ചർച്ച ചെയ്യും.

article-image

dfssf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed