എളമക്കര മരണം: പിതാവ് മകളെ പീഡിപ്പിച്ചിരുന്നത് ഒരു വർഷത്തോളം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ഷീബ വിജയൻ
കൊച്ചി: എളമക്കരയിൽ മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ. പെൺകുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം കുട്ടി ദീർഘകാലമായി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നു. ഏകദേശം ഒരു വർഷത്തോളമായി പീഡനം തുടർന്നിരുന്നുവെന്നും, മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പോലും കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം 16-നാണ് പോണേക്കരയിലെ വാടകവീട്ടിൽ അച്ഛനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം നൽകി കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങിമരിക്കുകയായിരുന്നു. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ഗുരുതരമായ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ലഹരിക്ക് അടിമയായിരുന്ന പിതാവ് തന്നെയാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മകൾ പീഡനത്തിന് ഇരയായ വിവരം തനിക്കറിയില്ലെന്നാണ് കുട്ടിയുടെ അമ്മ പോലീസിന് നൽകിയ മൊഴി.
adsdsadsafdfs


