ജോർജുകുട്ടി വീണ്ടും വരുന്നു; 'ദൃശ്യം 3' പുതിയ പോസ്റ്റർ പുറത്ത്


ഷീബ വിജയൻ

കൊച്ചി: സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം 'ദൃശ്യം 3'-യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. വാഴകൾക്കിടയിൽ നിൽക്കുന്ന ജോർജുകുട്ടിയുടെ ദൃശ്യമാണ് പോസ്റ്ററിലുള്ളത്. ഏപ്രിൽ രണ്ടിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ദൃശ്യം പരമ്പരയിലെ അവസാന ഭാഗമായിരിക്കുമെന്നാണ് സൂചന. മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവർ ഈ ഭാഗത്തിലും പ്രധാന വേഷങ്ങളിലെത്തും. മലയാളത്തിലും ഹിന്ദിയിലും ഒരേസമയമാണ് ചിത്രീകരണം നടന്നത്. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

article-image

dfsfds

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed