വട്ടിയൂർക്കാവിൽ വീണ്ടും മുരളി അങ്കത്തിന്; ബിജെപിയുടെ തട്ടകത്തിൽ തീപാറും പോരാട്ടം


ഷീബ വിജയൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ തന്റെ പഴയ തട്ടകമായ വട്ടിയൂർക്കാവിൽ തന്നെ മത്സരിക്കും. വട്ടിയൂർക്കാവിൽ മത്സരിക്കാനുള്ള സന്നദ്ധത മുരളീധരൻ ഹൈക്കമാൻഡിനെ അറിയിച്ചു. നേരത്തെ നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച മുരളീധരനെതിരെ ആർ.എസ്.എസ് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള സാഹചര്യത്തിൽ വട്ടിയൂർക്കാവിലെ മത്സരം ഏറെ ശ്രദ്ധേയമാകും.

2011-ലും 2016-ലും വട്ടിയൂർക്കാവിൽ നിന്ന് വിജയിച്ച മുരളീധരൻ പിന്നീട് ലോക്സഭയിലേക്ക് പോയതോടെയാണ് മണ്ഡലം കോൺഗ്രസിന് നഷ്ടമായത്. നിലവിലെ എം.എൽ.എ വി.കെ. പ്രശാന്ത് തന്നെയാകും എൽ.ഡി.എഫ് സ്ഥാനാർത്ഥി. ബിജെപി ഭരണത്തിലുള്ള വാർഡുകൾ ഉൾപ്പെട്ട മണ്ഡലത്തിൽ കരുത്തനായ സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കാനാണ് ബിജെപിയുടെയും തീരുമാനം. തൃശൂരിലെ പരാജയത്തിന് ശേഷം മുരളീധരൻ സജീവ രാഷ്ട്രീയത്തിലേക്ക് ശക്തമായി തിരിച്ചുവരുന്ന മണ്ഡലമായി വട്ടിയൂർക്കാവ് മാറും.

article-image

wdsaasas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed