സ്വകാര്യ പ്രാക്ടീസ്: മഞ്ചേരി മെഡിക്കൽ കോളേജ് ഡോക്ടർക്ക് സസ്പെൻഷൻ

സ്വകാര്യ പ്രാക്ടീസ് നടത്തിയ മഞ്ചേരി മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തിയതായി വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്തിയിരുന്നു. തുടർന്ന് അന്വേഷണ വിധേയമായാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.
തിരൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രാക്ടീസിനിടെയാണ് അസ്ഥിരോഗ വിഭാഗം അസി. പ്രൊഫസർ ഡോ. എ.അബ്ദുൾ ഗഫൂറിനെ വിജിലൻസ് പിടികൂടിയത്. തിരൂർ പൂങ്ങോട്ടുകുളത്തെ മിഷൻ ഹോസ്പിറ്റലിൽ രോഗികളെ പരിശോധിക്കുന്നതിനിടെയാണ് ഡി.വൈ.എസ്.പി ഫിറോസ് എം. ഷഫീക്കിന്റെ നേതൃത്വത്തിൽ വിജിലൻസ് സംഘമെത്തിയത്. മെഡിക്കൽ കോളേജ് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തരുതെന്ന ചട്ടം ലംഘിച്ച് ഏറെക്കാലമായി ഇദ്ദേഹം ചികിത്സ നടത്തി വരുന്നതായി പരാതി ലഭിച്ചിരുന്നു.
346e45