അതിവേഗ റെയിൽ പദ്ധതി: അനുമതി തേടി മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു


ഷീബ വിജയൻ
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം അതിവേഗ ട്രെയിൻ പദ്ധതിയായ ആർ.ആർ.ടി (RRT) യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാർ നടപടികൾ വേഗത്തിലാക്കി. പദ്ധതിക്ക് ആവശ്യമായ അനുമതി നൽകണമെന്നും ഡി.പി.ആർ (Detailed Project Report) തയ്യാറാക്കുന്നതിനായി ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിന് കത്തയച്ചു.

കഴിഞ്ഞ മാസമാണ് സർക്കാർ ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ റെയിൽ പദ്ധതിക്ക് ബദലായാണ് സർക്കാർ ആർ.ആർ.ടി അവതരിപ്പിച്ചത്. എന്നാൽ സർക്കാരിന്റെ ഈ നീക്കം അപ്രായോഗികമാണെന്ന് ഇ. ശ്രീധരൻ വിമർശിച്ചിരുന്നു. ഈ വിമർശനങ്ങളെ മുഖ്യമന്ത്രി തള്ളിക്കളയുകയും പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയുമായിരുന്നു.

article-image

assssasa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed