തമിഴ്‌നാട്ടിലെ 1.31 കോടി സ്ത്രീകൾക്ക് 5000 രൂപ വീതം കൈമാറി ഡിഎംകെ സർക്കാർ
ശാരിക l ദേശീയം
തമിഴ്‌നാട്ടിലെ 1.31 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതം കൈമാറി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡിഎംകെ സർക്കാർ നടത്തിയ ഈ സുപ്രധാന നീക്കം സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ്. പദ്ധതിപ്രകാരം പ്രതിമാസം നൽകുന്ന 1000 രൂപയ്ക്ക് പുറമെ, ഫെബ്രുവരി മാസത്തെ തുകയ്ക്കൊപ്പം മാർച്ച്, ഏപ്രിൽ മാസങ്ങളിലെ തുക മുൻകൂറായി നൽകി.
ഇതിന് പുറമെ വേനൽക്കാല പ്രത്യേക ആനുകൂല്യമായി 2000 രൂപയും ഉൾപ്പെടുത്തിയാണ് ആകെ 5000 രൂപ കൈമാറിയത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പദ്ധതി മരവിപ്പിക്കാനുള്ള നിക്ഷിപ്ത താൽപ്പര്യക്കാരുടെ ശ്രമങ്ങളെ ചെറുക്കുന്നതിനാണ് ഈ നീക്കമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തമിഴ് സ്ത്രീകളുടെ പിന്തുണയോടെ അടുത്ത തവണയും അധികാരത്തിൽ വരുമെന്ന് എക്സിലൂടെ (X) പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ സ്റ്റാലിൻ പറഞ്ഞു.
sdfs


