അപകീർത്തിക്കേസിൽ അദാനി നൽകിയ മാനനഷ്ടക്കേസ്: മാധ്യമപ്രവർത്തകൻ രവി നായർക്ക് ജാമ്യം
ഷീബ വിജയൻ
ന്യൂഡൽഹി: അദാനി ഗ്രൂപ്പ് നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രമുഖ മാധ്യമപ്രവർത്തകൻ രവി നായർക്ക് ജാമ്യം. അപകീർത്തിക്കേസിൽ ഗാന്ധിനഗർ കോടതി വിധിച്ച ഒരു വർഷത്തെ തടവ് ശിക്ഷ കോടതി ഒരു മാസത്തേക്ക് മരവിപ്പിച്ചു. അപ്പീൽ നൽകുന്നതിനാണ് കോടതി സമയം അനുവദിച്ചത്.
അദാനി എന്റർപ്രൈസസിനെതിരെ സമൂഹമാധ്യമമായ എക്സിലൂടെ (X) അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നായിരുന്നു കേസ്. എന്നാൽ മറ്റ് മാധ്യമങ്ങളിൽ വന്ന വാർത്തകൾ പങ്കുവെക്കുക മാത്രമാണ് താൻ ചെയ്തതെന്നും, വാർത്ത നൽകിയ സ്ഥാപനങ്ങളെ ഒഴിവാക്കി തനിക്കെതിരെ മാത്രം നടപടിയെടുത്തത് വിവേചനമാണെന്നും രവി നായർ വാദിക്കുന്നു. വിധി മരവിപ്പിച്ചതോടെ കേസിൽ നിയമപോരാട്ടം തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
fgdgfdsdfs


