പാകിസ്താനിൽ 'ധുരന്ധർ' തരംഗം; ഔദ്യോഗിക നിരോധനത്തിനിടയിലും വ്യാജപതിപ്പ് വെറും 16 രൂപയ്ക്ക്


ഷീബ വിജയൻ

ഇസ്ലാമാബാദ്: ഇന്ത്യൻ ബോക്സ് ഓഫീസിൽ 1300 കോടിയിലധികം നേടി വിസ്മയം തീർത്ത രൺവീർ സിംഗ് ചിത്രം 'ധുരന്ധർ' പാകിസ്താനിലും തരംഗമാകുന്നു. ചിത്രത്തിന് പാകിസ്താൻ ഔദ്യോഗികമായി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കറാച്ചിയിലെ വിപണികളിൽ വെറും 16 രൂപയ്ക്ക് (50 പാകിസ്താൻ രൂപ) ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ പരസ്യമായി വിൽക്കുന്നു.

ന്യൂസിലാൻഡ് യൂട്യൂബർ കാൾ റോക്ക് പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഈ വിവരങ്ങൾ പുറംലോകമറിഞ്ഞത്. ഷാരൂഖ് ഖാൻ ചിത്രം 'റയീസി'ന്റെ റെക്കോർഡ് തകർത്ത് പാകിസ്താനിൽ ഏറ്റവും കൂടുതൽ നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്യപ്പെട്ട ഇന്ത്യൻ ചിത്രമായി ധുരന്ധർ മാറി. പൈറസി നിർമ്മാതാക്കൾക്ക് വലിയ നഷ്ടമുണ്ടാക്കിയെങ്കിലും ഇന്ത്യയിലെ ബോക്സ് ഓഫീസ് കുതിപ്പിനെ ഇത് ബാധിച്ചിട്ടില്ല.

article-image

edfdsdsaf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed