യു.എ.ഇയിൽ റമദാൻ മാറ്റങ്ങൾ: വെള്ളിയാഴ്ചകളിൽ ഓൺലൈൻ ക്ലാസ്, പ്രവൃത്തി സമയം കുറച്ചു


ഷീബ വിജയൻ

ദുബായ്: റമദാൻ പ്രമാണിച്ച് യു.എ.ഇയിലെ പൊതുവിദ്യാലയങ്ങൾക്ക് വെള്ളിയാഴ്ചകളിൽ ഓൺലൈൻ പഠനം പ്രഖ്യാപിച്ചു. 'റമദാൻ കുടുംബത്തോടൊപ്പം' എന്ന പദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് പഠിക്കാൻ മന്ത്രാലയം അനുമതി നൽകിയത്.

സ്വകാര്യ സ്കൂളുകൾക്കും പുതിയ സമയക്രമം ബാധകമാണ്. ദുബായിലെ സ്വകാര്യ സ്കൂളുകൾ അഞ്ച് മണിക്കൂറിൽ കൂടുതൽ പ്രവർത്തിക്കാൻ പാടില്ലെന്നും വെള്ളിയാഴ്ചകളിൽ 11:30-ന് ക്ലാസുകൾ അവസാനിപ്പിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഷാർജയിൽ സ്കൂൾ സമയം ആറ് മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. കുടുംബങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ആരാധനകളിൽ മുഴുകാനും സഹായിക്കുന്ന രീതിയിലാണ് ഈ ക്രമീകരണം.

article-image

aswaswdsa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed