അയ്യപ്പ സംഗമ കണക്ക് വിവാദം: ഒത്തുതീർപ്പിന് ദേവസ്വം ബോർഡ്; സ്പോൺസർമാരെ തേടും


ഷീബ വിജയൻ

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക വിവാദങ്ങൾ അവസാനിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നീക്കം തുടങ്ങി. കണക്കുകളിലെ പൊരുത്തക്കേടുകൾ പരിഹരിക്കാൻ സ്വകാര്യ ഓഡിറ്ററെ കൂടി ഉൾപ്പെടുത്തി ചർച്ച നടത്തുമെന്ന് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.

മുൻ ബോർഡ് ഭരണം നടത്തിയ പരിപാടിയിൽ കോടികളുടെ നഷ്ടമുണ്ടായെന്ന ഓഡിറ്റ് റിപ്പോർട്ട് വലിയ വിവാദമായിരുന്നു. പന്തൽ നിർമ്മാണം നടത്തിയ ഊരാളുങ്കൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളോട് തുക കുറയ്ക്കാൻ ആവശ്യപ്പെടും. ബോർഡിന്റെ ഫണ്ട് ഉപയോഗിച്ചല്ല പരിപാടി നടത്തിയതെന്ന് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അവകാശപ്പെടുമ്പോഴും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ഇതിന് വിരുദ്ധമാണ്. ഈ മാസം 17-ന് നടത്തുന്ന ബോർഡ് യോഗത്തിൽ വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകും.

article-image

saddsadsasd

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed