പശ്ചിമേഷ്യയിൽ യുദ്ധഭീതി; ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയുടെ വമ്പൻ പടക്കപ്പൽ, ആഴ്ചകൾ നീളുന്ന സൈനിക നടപടിക്ക് ട്രംപ്
ഷീബ വിജയൻ
വാഷിങ്ടൺ/തെഹ്റാൻ: ഇറാനുമായുള്ള ആണവ ചർച്ചകൾ വഴിമുട്ടിയതോടെ പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം. ഇറാനെ സമ്മർദ്ദത്തിലാക്കാൻ അമേരിക്കയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ 'യു.എസ്.എസ് ജെറാൾഡ് ആർ ഫോഡ്' പശ്ചിമേഷ്യയിലേക്ക് പുറപ്പെട്ടു. ആവശ്യമെങ്കിൽ ആഴ്ചകൾ നീളുന്ന സൈനിക നടപടിക്ക് ഒരുങ്ങാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദ്ദേശം നൽകി.
നിലവിൽ ഗൾഫ് മേഖലയിലുള്ള 'എബ്രഹാം ലിങ്കൺ' കപ്പലിന് കരുത്തുപകരാനാണ് ജെറാൾഡ് ഫോഡ് എത്തുന്നത്. ഒരു ലക്ഷം ടണ്ണിലധികം ഭാരമുള്ള ഈ കപ്പലിന് ഇറാന്റെ ഭൂഗർഭ സങ്കേതങ്ങളെ തകർക്കാൻ ശേഷിയുള്ള എഫ്-35 സി ഫൈറ്റർ ജെറ്റുകളെയും ബി.എൽ.യു 109 ബോംബറുകളെയും വഹിക്കാൻ ശേഷിയുണ്ട്. തെഹ്റാനിൽ ഭരണമാറ്റമാണ് താൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് തുറന്നുപറഞ്ഞത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വാഷിങ്ടൺ സന്ദർശനവും ഈ സൈനിക നീക്കത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു.
asadsasas


