വികസനക്കുതിപ്പിന്റെ 25 വർഷങ്ങൾ: ദേശീയ കർമ്മരേഖയുടെ സിൽവർ ജൂബിലി നിറവിൽ ബഹ്‌റൈൻ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈന്റെ ആധുനിക ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ ദേശീയ കർമ്മരേഖയുടെ (National Action Charter) ഇരുപത്തിയഞ്ചാം വാർഷികം രാജ്യം വിപുലമായി ആഘോഷിക്കുന്നു. രാജ്യത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിനും പുരോഗതിക്കും അടിത്തറയിട്ട ഹമദ് രാജാവിന്റെ ദീർഘവീക്ഷണത്തിന്റെ തെളിവ് കൂടിയാണ് ദേശീയ കർമ്മരേഖ.

ഇതിന്റെ സിൽവർ ജൂബിലി പ്രമാണിച്ച് ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, രാജപത്നിയും സുപ്രീം കൗൺസിൽ ഫോർ വുമൺ അധ്യക്ഷയുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫ എന്നിവർ ആശംസകൾ നേർന്നു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും രാജാവിന് അഭിനന്ദന സന്ദേശങ്ങൾ അയച്ചു.

ബഹ്‌റൈന്റെ ആധുനിക വികസന പ്രക്രിയയുടെ ആണിക്കല്ലാണ് ദേശീയ കർമ്മരേഖയെന്ന് കിരീടാവകാശി തന്റെ സന്ദേശത്തിൽ സ്മരിച്ചു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയിൽ സാമ്പത്തിക, സാമൂഹിക, കായിക മേഖലകളിൽ രാജ്യം കൈവരിച്ച ആഗോള മത്സരക്ഷമത ഈ ദീർഘവീക്ഷണത്തിന്റെ ഫലമാണ്. രാജ്യപുരോഗതിക്കായി അശ്രാന്തം പരിശ്രമിക്കുന്ന 'ടീം ബഹ്‌റൈൻ' അംഗങ്ങളുടെ സേവനങ്ങളെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. നിയമവാഴ്ചയിലധിഷ്ഠിതമായ ഭരണകൂടത്തിന് ഈ രേഖ അടിത്തറയിട്ടതായി പ്രിൻസസ് സബീക്ക വിശേഷിപ്പിച്ചു. ആധുനിക ബഹ്‌റൈന്റെ സ്ഥാപകനായ ശൈഖ് ഈസ ബിൻ അലി അൽ ഖലീഫയുടെ സ്മരണാർത്ഥം 'ഈസ അൽ കബീർ വർഷം' ആയി ആചരിക്കുന്ന വേളയിലാണ് ഈ സിൽവർ ജൂബിലി വരുന്നത് എന്നത് ആഘോഷങ്ങളുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

article-image

sdfsdf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed