ബംഗളുരുവിൽ വാഹനാപകടം: മലയാളി ഉൾപ്പെടെ ഏഴ് യുവാക്കൾ മരിച്ചു


ശാരിക l ദേശീയം

ബംഗളുരുവിനു സമീപം ഹൊസ്‌കോട്ടെ താലൂക്കിലെ സത്യവാര ഗ്രാമത്തിൽ ഇന്നു പുലർച്ചെ 4.30-നുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പെടെ ഏഴ് യുവാക്കൾ മരിച്ചു. ഹൊസ്‌കോട്ടെ-ദബാസ്‌പെട്ട ഹൈവേയിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന എക്‌സ്‌യുവി കാർ ബൈക്കിലും ചരക്ക് ലോറിയിലും ഇടിച്ച് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന ആറു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗഗൻ (26) എന്ന യുവാവും ഇടിയുടെ ആഘാതത്തിൽ മരണപ്പെട്ടു. മരിച്ചവർ ബംഗളുരുവിൽ വിദ്യാർത്ഥികളും വിവിധ ജോലികൾ ചെയ്യുന്നവരുമാണ്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും കാറിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് സ്ഥിരീകരിച്ചു. അശ്വിൻ നായർ (17), അയാൻ, അർഹാൻ ഷെരീഫ്, ഭരത് (18), ഏദൻ ജോർജ് എന്നിവരുടെ വിവരങ്ങൾ ലഭ്യമായിട്ടുണ്ടെങ്കിലും ഒരാളെക്കുറിച്ചുള്ള വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ട്. മൃതദേഹങ്ങൾ നിലവിൽ ഹൊസ്‌കോട്ടെ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

article-image

sdfsdf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed