ബഹ്റൈനിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞദിവസമുണ്ടായ മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളിൽ ഒരാൾ മരിക്കുകയും രണ്ട് കുട്ടികളുൾപ്പെടെ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയമാണ് അപകടവിവരങ്ങൾ പുറത്തുവിട്ടത്.

അൽ ഫത്തേ ഹൈവേയിൽ മിന സൽമാൻ ഭാഗത്തേക്ക് പോകുകയായിരുന്ന 44 വയസ്സുകാരനായ ആഫ്രിക്കൻ സ്വദേശിയാണ് മരിച്ചത്. അദ്ദേഹം സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സിത്രയ്ക്ക് സമീപം ഷെയ്ഖ് ജാബർ അൽ അഹമ്മദ് അൽ സബാഹ് ഹൈവേയിലാണ് രണ്ടാമത്തെ അപകടം നടന്നത്. മനാമ ഭാഗത്തേക്ക് വരികയായിരുന്ന രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയും, ഇതിലൊരു കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിന്നിരുന്ന രണ്ട് കുട്ടികളെ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അൽ മിതാഖ് ഹൈവേയിൽ ഉണ്ടായ മൂന്നാമത്തെ അപകടത്തിൽ ഒരു വാഹനം നിയന്ത്രണം വിട്ട് മറിയുകയും വാർത്താവിനിമയ മന്ത്രാലയത്തിന്റെ (Information Ministry) മതിലിൽ ഇടിച്ചുതകരുകയും ചെയ്തു. ഈ അപകടത്തിൽ പരിക്കേറ്റ രണ്ട് മുതിർന്ന വ്യക്തികളെ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (BDF) ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

article-image

sdfgdg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed