ഉത്തർ‍പ്രദേശിൽ‍ കോൾ‍ഡ് സ്‌റ്റോറേജിന്‍റെ മേൽ‍ക്കൂര തകർ‍ന്ന് വീണ് എട്ട് മരണം


ഉത്തർ‍പ്രദേശിൽ‍ കോൾ‍ഡ് സ്‌റ്റോറേജിന്‍റെ മേൽ‍ക്കൂര തകർ‍ന്ന് വീണ് എട്ടുപേർ‍ മരിച്ചു. 11 പേരെ രക്ഷപെടുത്തി. സംഭാലിലെ ചന്ദൗസിയിലാണ് സംഭവം. ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻഡിആർഎഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്ഡിആർഎഫ്) നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ പോലീസ് നായ്ക്കളെ ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നുണ്ടെന്ന് സംഭാൽ ഡിഎം മനീഷ് ബൻസാൽ പറഞ്ഞു.

കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. അങ്കുർ അഗർവാൾ, രോഹിത് അഗർവാൾ എന്നിവരാണ് കെട്ടിടത്തിന്‍റെ ഉടമകൾ. ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തു.

article-image

ുരുര

You might also like

Most Viewed