ഒരു ലിറ്റർ പാൽ ഒരു ബക്കറ്റ് വെള്ളത്തിൽ കലക്കി; യുപിയിൽ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ


ഷീബ വിജയൻ

ലഖ്‌നൗ: ഉത്തർപ്രദേശിലെ മഹോബയിലുള്ള സർക്കാർ പ്രൈമറി സ്കൂളിൽ ഉച്ചഭക്ഷണ പദ്ധതിയിൽ വൻ ക്രമക്കേട്. സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനായി ഒരു ലിറ്റർ പാൽ ഒരു ബക്കറ്റ് വെള്ളത്തിൽ കലർത്തിയ സംഭവത്തിൽ പ്രധാനാധ്യാപിക മോണിക്ക സോണിയെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. പാചകക്കാരി രണ്ട് പാക്കറ്റ് പാൽ ബക്കറ്റിലെ വെള്ളത്തിൽ ഒഴിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെയാണ് നടപടി.

വിദ്യാർത്ഥികൾക്ക് ഗുണനിലവാരമില്ലാത്ത പാൽ വിതരണം ചെയ്തതായി ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഉത്തർപ്രദേശിലെ സ്കൂളുകളിൽ സമാനമായ ക്രമക്കേടുകൾ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2019-ൽ മിർസാപൂരിലെ സ്കൂളിൽ കുട്ടികൾക്ക് ഉപ്പും റൊട്ടിയും വിതരണം ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള 'പിഎം പോഷൺ' പദ്ധതിയിലാണ് ഇത്തരം ഗുരുതരമായ വീഴ്ചകൾ തുടരുന്നത്.

article-image

gjhjkghjk

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed