കോഴിക്കോട് വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് 3 മരണം

വട്ടപ്പാറ വളവിൽ നിയന്ത്രണം വിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപടത്തിൽ മൂന്ന് മരണം. മണ്ണാർക്കാട് സ്വദേശി ശരത്ത്, ലോറി ഡ്രൈവർ ചാലക്കുടി സ്വദേശി ഉണ്ണികൃഷ്ണന്‍, ലോറി ഉടമയുടെ മകനും ചാലക്കുടി സ്വദേശിയുമായ അരുണ്‍ എന്നിവരാണ് മരിച്ചത്.
കോഴിക്കോട് നിന്നും ചാലക്കുടിയിലേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ലോറിയാണ് മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞത്. നിയന്ത്രണംവിട്ട് കൊടുംവളവിലെ സുരക്ഷ ഭിത്തിയിലിടിച്ച് താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.
ൈ56ാ46