സിറോ മലബാർ സഭ ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഹർജി തള്ളി സുപ്രീംകോടതി

സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർദിനാൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. കർദിനാൾ തുടർനടപടി നേരിടണമെന്ന ഹൈക്കോടതി വിധി നിലനിൽക്കും. ഈ സാഹചര്യത്തിൽ കർദിനാൾ വിചാരണയുൾപ്പെടെ നേരിടേണ്ടി വരും. ഏഴ് കേസുകളാണ് കർദിനാളിനെതിരെയുള്ളത്. സിറോ മലബാർ സഭ ഭൂമി കച്ചവടത്തിൽ ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്ന പരാതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസെടുത്തത്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കർദിനാളിനെതിരായ പരാതിയിൽ സർക്കാർ അന്വേഷണം നടത്തിയിരുന്നു. തുടർന്ന് സർക്കാർ ഭൂമിയാണ് വിറ്റതെന്ന ആരോപണം അന്വേഷണത്തിൽ കണ്ടെത്തി. നിയമ വിരുദ്ധമായി ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ല. കോടതി ആവശ്യപ്പെടുകയാണെങ്കിൽ കേസ് തുടർന്നും അന്വേഷിക്കാമെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകർ സുപ്രീം കോടതിയിൽ പറഞ്ഞിരുന്നു.
er6rdy