മധ്യപ്രദേശിൽ കുഴൽകിണറ്റിൽ വീണ എട്ടുവയസുകാരന്‍ മരിച്ചു

മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ കുഴൽകിണറ്റിൽ വീണ എട്ടുവയസുകാരന്‍ മരിച്ചു. കുഴൽകിണറ്റിൽനിന്ന് കുട്ടിയെ പുറത്തെടുത്തിരുന്നു. എന്നാൽ ആശുപത്രിയിലെത്തിയപ്പോൾ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11നാണ് കുട്ടി 60 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണത്. 15 മണിക്കൂറിലധികമായി 43 അടി താഴ്ചയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
എസ്ഡിആർഎഫിന്‍റെ മൂന്ന് ടീമുകളും എന്‍ഡിആർഎഫിന്‍റെ ഒരു ടീമും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
rtgdrt