ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ പേരിൽ‍ വന്‍ സാമ്പത്തിക തട്ടിപ്പ്; മുൻ ക്രിക്കറ്റ് താരം അറസ്റ്റിൽ‍


ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ പേരിൽ‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മുന്‍ ക്രിക്കറ്റ് താരം അറസ്റ്റിൽ‍. ആന്ധ്രാപ്രദേശ് ക്രിക്കറ്റ് താരമായിരുന്ന നാഗരാജു ബുദുമുരു(28) വിനെയാണ് സൈബർ‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രയ്ക്ക് വേണ്ടി രഞ്ജി മത്സരങ്ങൾ കളിച്ച താരമാണ് നാഗരാജു. ഇലക്‌ട്രോണിക്‌സ് കമ്പനിയിൽ‍നിന്നാണ് ഇയാൾ പണം തട്ടിയത്. 

മുഖ്യമന്ത്രിയുടെ പേഴ്‌സണൽ‍ അസിസ്റ്റന്‍റാണെന്നും റിക്കി ഭൂയി എന്ന ക്രിക്കറ്റ് താരത്തെ സ്‌പോണ്‍സർ‍ ചെയ്യണമെന്നും പറഞ്ഞ് കന്പനിയിൽ നിന്ന് പ്രതി 12 ലക്ഷം രൂപ മേടിക്കുകയായിരുന്നു. എന്നാൽ‍ പണം നൽ‍കിയിട്ടും ക്രിക്കറ്റ് ബോർ‍ഡിൽ‍നിന്നോ മറ്റുള്ളവരിൽ‍നിന്നോ പ്രതികരണമില്ലാതെ വന്നതോടെയാണ് കമ്പനി പോലീസിൽ‍ പരാതി നൽ‍കിയത്.

article-image

rut6iut

You might also like

Most Viewed