അലഹബാദ് ഹൈക്കോടതി വളപ്പില്‍ സ്ഥിതി ചെയ്യുന്ന മോസ്ക് പൊളിച്ചുനീക്കാൻ സുപ്രീം കോടതി ഉത്തരവ്

അലഹബാദ് ഹൈക്കോടതി വളപ്പില്‍ സ്ഥിതി ചെയ്യുന്ന മോസ്ക് പൊളിച്ചുനീക്കാൻ സുപ്രീം കോടതി ഉത്തരവ്. മൂന്ന് മാസത്തിനുള്ളില്‍ ഭാരവാഹികൾ മോസ്ക് സ്വമേധയാ പൊളിച്ചുനീക്കണമെന്നും ഇല്ലെങ്കിൽ സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി അറിയിച്ചു. ജസ്റ്റീസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരാണ് കേസിൽ വാദം കേട്ടത്. കോടതി വളപ്പിൽ സ്ഥിതി ചെയ്യുന്ന മോസ്ക് നീക്കണമെന്ന് അലഹബാദ് ഹൈക്കോടതി 2017−ല്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരേ വഖഫ് മസ്ജിദും യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും നല്‍കിയ ഹര്‍ജികളിലാണ് കോടതി തീരുമാനം അറിയിച്ചത്.
കോടതി വളപ്പിലെ ഭൂമിക്ക് പകരം മറ്റൊരിടത്ത് സ്ഥലം നൽകണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ഹര്‍ജിക്കാര്‍ക്ക് കോടതി അനുമതി നല്‍കി.
e5y7r5