ഗോവയിൽ വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം

ഗോവയിൽ വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം. ഡൽഹി സ്വദേശികളായ കുടുംബമാണ് ഗോവയിലെ അൻജുനയിലെ റിസോർട്ടിൽ ആക്രമിക്കപ്പെട്ടത്. അക്രമികൾ വാളും കത്തിയുമായെത്തിയാണ് കുടുംബത്തെ ആക്രമിച്ചത്. കുടുംബത്തിലെ അംഗമായ ജതിൻ ശർമയാണ് ആക്രമിക്കപ്പെട്ട കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ബീച്ചിനടുത്തുള്ള സ്പാസിയോ ലേഷ്വർ എന്ന റിസോർട്ടിലായിരുനു കുടുംബം താമസിച്ചിരുന്നത്. റിസോർട്ടിലെ സ്റ്റാഫിന്റെ പെരുമാറ്റത്തിൽ അസംതൃപ്താരയ കുടുംബം പരാതി മാനേജരെ അറിയിക്കുകയും അദ്ദേഹം സ്റ്റാഫിനെ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ആക്രമണമുണ്ടായതെന്ന് ജതിൻ ആരോപിച്ചു.
കുടുംബവുമൊത്ത് പൂളിനടുത്ത് ഇരിക്കുമ്പോഴാണ് 14−−15 പേർ ഒരുമിച്ചെത്തി ആക്രമിച്ചത്. റിസോർട്ട് ജീവനക്കാരും അതിലുണ്ടായിരുന്നു. ഇവരുടെ കൈയിൽ വാളും കത്തിയുമുൾപ്പെടെയുള്ള ആയുധങ്ങളുമുണ്ടായിരുന്നെന്ന് ജതിൻ പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യം കേസെടുത്ത പൊലീസ് പിന്നീട് പ്രതികളെ വിട്ടയച്ചുവെന്നും ജതിൻ ആരോപിച്ചു. മുഖ്യമന്ത്രി പ്രമോദ് സാവന്ത് സംഭവത്തെ അപലപിച്ചു. ഈ ആക്രമണം അംഗീകരിക്കാനാവാത്തതാണെന്നും പ്രതികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ പൊലീസിനോട് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം സാമൂഹിക വിരുദ്ധരാണ് സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാകുന്നത്. അത് ശക്തമായി കൈകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
dhf