തമിഴ്നാട് തേനിക്ക് സമീപം വാഹനപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

തമിഴ്നാട് തേനിക്ക് സമീപം വാഹനപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കോട്ടയം സ്വദേശികളായ അക്ഷയ്, ഗോകുൽ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വടവാതൂർ സ്വദേശി അനന്തുവിനെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം.
sfds