മനീഷ് സിസോദിയയുടെ അറസ്റ്റ്; ഡൽഹിയിൽ വ്യാപക പ്രതിഷേധം


ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധവുമായി ആം ആദ്മി പ്രവർത്തകർ. എഎപി ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ പോലീസ് 144 പ്രഖ്യാപിച്ചു. അതേസമയം, മദ്യനയക്കേസില്‍ അറസ്റ്റ് ചെയ്ത ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ കോടതിയിൽ ഹാജരാക്കി.

ഞായറായ്ച രാത്രിയാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. എട്ട് മണിക്കൂർ നീണ്ട് നിന്ന് ചോദ്യംചെയ്യലിനൊടുവിലാണ് സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉപമുഖ്യമന്ത്രി പദവി വഹിക്കുന്ന വ്യക്തി ആയതിനാൽ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ച ശേഷമായിരുന്നു അറസ്റ്റ്.

article-image

sdgsg

You might also like

Most Viewed