ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ റോബോട്ട് ആന തിടമ്പേറ്റി

ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ റോബോട്ട് ആന തിടമ്പേറ്റി. “പെറ്റ ഇന്ത്യ’ എന്ന സംഘടന ക്ഷേത്രത്തിന് സമ്മാനിച്ച റോബോട്ട് ആന ഇരിഞ്ഞാടപ്പിള്ളി രാമനാണ് തിടമ്പേറ്റിയത്.
കേരളത്തിൽ ആദ്യമായാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഒരു ആന ഉത്സവത്തിന് തിടമ്പേറ്റുന്നത്. യന്ത്ര ആനയ്ക്ക് 11 അടി ഉയരവും 800 കിലോഗ്രാം ഭാരവുമുണ്ട്. അഞ്ച് ലക്ഷം രൂപയാണ് നിർമാണ ചെലവ്.
ഞായറാഴ്ച ഇരിഞ്ഞാടപ്പിള്ളി രാമൻ “നടയിരുത്തൽ (ആനകളെ ദൈവങ്ങൾക്ക് സമർപ്പിക്കുന്ന ചടങ്ങ്) നടത്തിയിരുന്നു.
ിുപിുപി