ജിഎസ്ടി നഷ്ട പരിഹാര കുടിശ്ശിക; കേരളത്തിന് 780 കോടി അനുവദിച്ച് കേന്ദ്രം

ജിഎസ്ടി നഷ്ട പരിഹാര കുടിശ്ശിക ഇനത്തില്‍ കേരളത്തിന് 780 കോടി രൂപ അനുവദിച്ചു. ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട തുക നല്‍കുന്നതിനായി 16,982 കോടി രൂപയാണ് കേന്ദ്രം നീക്കിവെച്ചിരിക്കുന്നത്. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്രയ്ക്കാണ് ഏറ്റവും കൂടുതല്‍ കുടിശ്ശിക ലഭിക്കാനുളളത്, 2102 കോടി രൂപ.ജിഎസ്ടി ആരംഭിച്ചത് മുതല്‍ 2022 ജൂണ്‍ വരെയുളള ജിഎസ്ടിയിലെ നഷ്ടപരിഹാരത്തിന് കുടിശ്ശികയായി ബാക്കി ഉണ്ടായിരുന്ന തുകയാണ് കേന്ദ്രം ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ഇതുപ്രകാരം കര്‍ണാടകയ്ക്ക് 1934 കോടി രൂപയും ഉത്തര്‍ പ്രദേശിന് 1215 കോടി രൂപയും ലഭിക്കും. ഏറ്റവും കുറവ് തുക ലഭിക്കുന്നത് പുതുച്ചേരിക്കാണ്, 73 കോടി രൂപ.
സഭകളുടെ പ്രതിഷേധയോഗം ഇന്ന് നഷ്ടപരിഹാര കുടിശ്ശിക കൂടാതെ എജി സാക്ഷ്യപ്പെടുത്തിയ വരുമാന കണക്കുകള്‍ നല്‍കിയ സംസ്ഥാനങ്ങള്‍ക്ക് അന്തിമ ജിഎസ്ടി നഷ്ടപരിഹാരവും നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു. 16,524 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. എന്നാല്‍ കേരളം എജി സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ഇതുവരെ നല്‍കിയിട്ടില്ലെന്ന് ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമ്മന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അക്കൗണ്ടന്റ് ജനറല്‍ കണക്കുകള്‍ കൈമാറുകയായിരുന്നു.
afsdfs