ബിബിസി നിരോധിക്കണം; ഹിന്ദു സേനയുടെ ഹർജി തള്ളി സുപ്രീംകോടതി

ബിബിസിയെ ഇന്ത്യയിൽ നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി. ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുകയെന്ന് സുപ്രീം കോടതി ചോദിച്ചു. 2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണം ഉന്നയിക്കുന്ന ഡോക്യുമെന്ററി പുറത്തുവിട്ട ബിബിസിയെ ഇന്ത്യയിൽ നിരോധിക്കണമെന്നായിരുന്നു ഹർജി. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
ബ്രിട്ടീഷ് ചാനലായ ബിബിസി ഇന്ത്യയുടെ പ്രതിച്ഛായയെ ബോധപൂർവം അപകീർത്തിപ്പെടുത്തുകയാണെന്ന് ഹർജിക്കാരൻ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ പിങ്കി ആനന്ദ് വാദിച്ചു.
ഡോക്യുമെന്ററിക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ സുപ്രീം കോടതിക്ക് എങ്ങനെയാണ് ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കാൻ കഴിയുകയെന്ന് കോടതി ചോദിച്ചു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള ആരോപണത്തിൽ മോദിയുടെ പ്രതിച്ഛായ മാത്രമല്ല ഇന്ത്യയുടെ സാമൂഹ്യഘടന തകർക്കാനുള്ള ഹിന്ദുത്വ വിരുദ്ധ പ്രചാരണവും ബിബിസിയുടെ ഡോക്യുമെന്ററിക്ക് പിന്നിലുണ്ടെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതും പൂർണമായും തെറ്റിദ്ധാരണാജനകവുമാണെന്നും ചൂണ്ടിക്കാട്ടി ഹർജി കോടതി തള്ളുകയായിരുന്നു.
dffg