ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ച് 7 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഛത്തീസ്ഗഢിലെ കാങ്കറിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ച് 7 കുട്ടികൾ മരിക്കുകയും നാല് കുട്ടികൾക്ക് പരുക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം.
അഞ്ചുപേർ സംഭവസ്ഥലത്തും രണ്ടുപേർ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. വിദ്യാർഥികളുമായി സ്‌കൂളിൽനിന്ന് മടങ്ങുകയായിരുന്ന ഓട്ടോയിൽ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ അനുശോചനം രേഖപ്പെടുത്തി.
ചികിത്സയിലുള്ള വിദ്യാർത്ഥികൾക്ക് ആരോഗ്യ വകുപ്പിന്റെ എല്ലാ സഹായവും നൽകുന്നുണ്ടെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ പറഞ്ഞു.