കർണാടക മുൻ മന്ത്രിയും മലയാളിയുമായ ടി. ജോൺ അന്തരിച്ചു

കർണാടക മുൻ മന്ത്രിയും മലയാളിയുമായ ടി.ജോൺ (92) അന്തരിച്ചു. സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു അദ്ദേഹം 1999−2004 കാലഘട്ടത്തിൽ എസ്.എം. കൃഷ്‌ണ സർക്കാരിൽ മന്ത്രിയായിരുന്നു. 70 വർഷം മുൻപാണ് ജോൺ കേരളത്തിൽ നിന്ന് കുടകിലേക്ക് കൂടിയേറിയത്.
നിരവധി വിദ്യാഭ്യാസ, വ്യവസായ സ്ഥാപനങ്ങളുടെ ഉടമസ്ഥനാണ് അദ്ദേഹം. സംസ്കാരം ശനിയാഴ്‌ച ഉച്ച കഴിഞ്ഞ് ബംഗളൂരു ക്വീൻസ് റോഡിലെ സെന്‍റ് മേരീസ് ജെഎസ്ഒ കത്തീഡ്രൽ പള്ളിയിൽ നടക്കും.
ery6