ഇന്ത്യൻ സ്പിന്നർ രവിചന്ദ്രന്‍ അശ്വിന് റെക്കോർഡ്


ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ആദ്യ മത്സരത്തിൻ്റെ ഒന്നാം ദിനം ഇന്ത്യൻ സ്പിന്നർ രവിചന്ദ്രന്‍ അശ്വിന് റെക്കോർഡ്. അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയുടേയും മൂന്ന് വിക്കറ്റ് നേടിയ രവിചന്ദ്ര അശ്വിൻ്റെയും മികവിൽ ഓസ്ട്രേലിയയെ ഒന്നാം ദിവസം തന്നെ 63.5 ഓവറിൽ 177 ന് ഓൾ ഔട്ട് ആക്കാൻ ഇന്ത്യക്കായി.

ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ വിക്കറ്റ് എടുത്തതോടെയാണ് അശ്വിൻ തൻ്റെ പേരിൽ പുതിയൊരു റെക്കോർഡ് എഴുതി ചേർത്തത്. ടെസ്റ്റിൽ അതിവേഗത്തില്‍ 450 വിക്കറ്റെടുക്കുന്ന ഇന്ത്യൻ താരമെന്ന നേട്ടമാണ് ഇന്ത്യൻ സ്പിന്നർ സ്വന്തമാക്കിയത്. 89 ടെസ്റ്റില്‍നിന്നാണ് അശ്വിന്റെ നേട്ടം. മൂന്ന് വിക്കറ്റ് വീഴ്ത്തിയതാടെ താരത്തിന്‍റെ ആകെ വിക്കറ്റ് നേട്ടം 452 ആയി. ഇന്ത്യയുടെ മുൻ സ്പിന്നർ അനിൽ കുംബ്ലെയുടെ റെക്കോർഡാണ് അശ്വിൻ മറികടന്നത്.

93 മത്സരത്തിൽനിന്നാണ് കുംബ്ലെ 450 വിക്കറ്റ് നേട്ടത്തിലെത്തുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗം 450 വിക്കറ്റെടുക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡും ഇതോടെ അശ്വിൻ തൻ്റെ പേരിലാക്കി. 80 ടെസ്റ്റില്‍ 450 വിക്കറ്റെടുത്ത മുന്‍ ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരനാണ് ഒന്നാം സ്ഥാനത്തുള്ളത്. കുംബ്ലെക്ക് ശേഷം 450 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവുമായി ഇതോടെ അശ്വിന്‍. 132 ടെസ്റ്റില്‍ 619 വിക്കറ്റ് നേടിയ കുംബ്ലെ മാത്രമാണ് താരത്തിനു മുന്നിലുള്ളത്. 131 മത്സരങ്ങളില്‍ 434 വിക്കറ്റ് വീഴ്ത്തിയ കപില്‍ ദേവാണ് മൂന്നാം സ്ഥാനത്ത്. 417 നേടിയ ഹർഭജൻ സിംഗാണ് നാലാം സ്ഥാനത്ത്. ലോക ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് നിലവിൽ അശ്വിൻ.

 

article-image

FFDSGDFGD

You might also like

Most Viewed