എസ്എസ്എൽ‍വിഡി2 വിക്ഷേപണം വിജയകരം


ഇന്ത്യ രൂപകൽപ്പന ചെയ്ത ചെറു ഉപഗ്രഹ വിക്ഷേപണ പേടകം (എസ്എസ്എൽ‍വിഡി2) വിജയകരമായി വിക്ഷേപിച്ചു. രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽനിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. 156.3 കിലോ ഭാരമുള്ള എർത്ത് ഓബ്‌സർേഷൻ സാറ്റലൈറ്റ് ( ഇഒഎസ്07), ജാനസ്1 (10.2 കിലോ), ആസാദിസാറ്റ്2 (8.8 കിലോ) എന്നീ ഉപഗ്രഹങ്ങൾ എസ്എസ്എൽ‍വിഡി2 ഭ്രമണപഥത്തിലെത്തിച്ചു. 75 സ്‌കൂളുകളിൽനിന്നായി 750ഓളം വിദ്യാർ‍ഥികൾ ചേർന്ന് നിർ‍മിച്ച ഉപഗ്രഹമാണ് ആസാദിസാറ്റ് 2.

ആദ്യ ദൗത്യത്തിലെ വീഴ്ചയിൽ്‍ നിന്ന് പാഠം ഉൾക്കൊണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പ്രതികരിച്ചു. വിക്ഷേപണം സമ്പൂർണ വിജയമെന്നും അദ്ദേഹം അറിയിച്ചു. എസ്എസ്എൽ‍വിഡി1 വിക്ഷേപണവാഹനത്തിന്‍റെ ആദ്യ ദൗത്യം പരാജയപ്പെട്ടിരുന്നു. തുടർ‍ന്നു ആദ്യ വിക്ഷേപണ വാഹനത്തിന്‍റെ സാങ്കേതിക ഘടനയിൽ‍ ചില മാറ്റങ്ങൾ വരുത്തിയാണ് എസ്എസ്എൽ‍വിഡി2 വിക്ഷേപണം നടത്തിയത്.

article-image

678ീ68

You might also like

Most Viewed