വിവാഹ മോചനത്തിന് ശരീഅത്ത് കൗൺസിലിനെയല്ല സമീപിക്കേണ്ടത്; കുടുംബ കോടതിയിലേക്ക് പോകണമെന്ന് ഹൈക്കോടതി


വിവാഹ മോചനത്തിന് ശരീഅത്ത് കൗൺസിൽ പോലുളള സ്വകാര്യ സംവിധാനങ്ങളെയല്ല കുടുംബ കോടതികളെയാണ് സമീപിക്കേണ്ടതെന്ന് തമിഴ്നാട് ഹൈക്കോടതി. ഖുൽഅ് വഴി വിവാഹമോചനം പ്രഖ്യാപിക്കാനോ സാക്ഷ്യപ്പെടുത്താനോ സ്വകാര്യ സ്ഥാപനങ്ങൾക്ക് കഴിയില്ല. ശരീഅത്ത് കൗൺസിലുകൾ കോടതികളോ മധ്യസ്ഥരോ അല്ലെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ അസാധുവാണെന്നും കോടതി വ്യക്തമാക്കി. തന്റെ ഭാര്യക്ക് ശരീഅത്ത് കൗൺസിൽ നൽകിയ ഖുൽഅ് സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു വ്യക്തി നൽകിയ റിട്ട് ഹർജിയിലാണ് വിധി. ജസ്റ്റിസ് സി ശരവണനാണ് വിധി പുറപ്പെടുവിച്ചത്. പിന്നാലെ 2017ൽ തമിഴ്‌നാട് തൗഹീദ് ജമാഅത്ത് ശരീഅത്ത് കൗൺസിൽ നൽകിയ സർട്ടിഫിക്കറ്റ് കോടതി റദ്ദാക്കി. 

തർക്കങ്ങൾ പരിഹരിക്കാൻ തമിഴ്നാട് ലീഗൽ സർവീസസ് അതോറിറ്റിയേയോ കുടുംബ കോടതിയേയോ സമീപിക്കണമെന്ന് ഹർജിക്കാരനോടും ഭാര്യയോടും ഹൈക്കോടതി നിർദേശിച്ചു. ഇസ്ലാമിൽ സ്ത്രീക്ക് വിവാഹമോചനം ചെയ്യാൻ സാധിക്കുന്ന ശരീഅത്ത് നിയമ പ്രകാരമുളള ഒരു പ്രക്രിയയാണ് ഖുൽഅ്. വിവാഹമൂല്യമായി വരൻ നൽകിയ മഹർ തിരികെ നൽകിയാണ് ഇത് സാധ്യമാകുന്നത്.

article-image

awrwar

You might also like

  • Lulu Exchange
  • Straight Forward

Most Viewed