ഇൻഡിഗോ വിമാനത്തിലെ എമർ‍ജൻസി വാതിൽ തുറന്നത് ബിജെപി എംപി തേജസ്വി സൂര്യയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ


ഇൻഡിഗോ വിമാനത്തിലെ എമർ‍ജൻസി വാതിൽ‍ യാത്രക്കാരൻ തുറന്ന സംഭവത്തിൽ‍ ഡയറക്ടർ‍ ജനറൽ‍ ഓഫ് സിവിൽ‍ ഏവിയേഷൻ‍ അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ ഡിസംബർ‍ പത്തിന് ചെന്നൈയിൽ‍ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പോയ വിമാനത്തിലാണ് സംഭവം. വിമാനം പറന്നുയരുന്നതിന് തൊട്ട് മുമ്പ് റൺവേയിലേക്ക് നീങ്ങുന്ന സമയത്താണ് യാത്രക്കാരൻ എമർ‍ജന്‍സി വാതിൽ‍ തുറന്നത്. ആളുകൾ‍ പരിഭ്രാന്തരായതോടെ അധികൃതരെത്തി പരിശോധന നടത്തിയശേഷം രണ്ട് മണിക്കൂറോളം വൈകിയാണ് വിമാനം യാത്ര പുറപ്പെട്ടത്. അതേസമയം വാതിൽ‍ തുറന്നത് ബിജെപി എംപി തേജസ്വി സൂര്യയാണെന്ന തരത്തിൽ‍ റിപ്പോർ‍ട്ടുകൾ‍ പുറത്ത് വരുന്നുണ്ട്.

എമർ‍ജന്‍സി ഡോറിന് തൊട്ടടുത്തിരുന്ന യാത്രക്കാരനെന്ന നിലയിൽ‍ അടിയന്തര സാഹചര്യമുണ്ടായാൽ‍ എങ്ങനെയാണ് ഇത് തുറക്കേണ്ടതെന്ന് ജീവനക്കാർ‍ എംപിയോട് വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെ എംപി വാതിൽ‍ തുറക്കുകയായിരുന്നെന്നാണ് സൂചന. ഇത് അബദ്ധത്തിൽ‍ സംഭവിച്ചതാണെന്നും തന്‍റെ കൈ തട്ടിയാണ് വാതിൽ‍ തുറന്നതെന്നും എംപി ഇൻഡിഗോയ്ക്ക് എഴുതി നൽ‍കിയെന്നും റിപ്പോർ‍ട്ടുണ്ട്. എന്നാൽ‍ സംഭവത്തിന് ഉത്തരവാദിയായ യാത്രക്കാരന്‍ ആരാണെന്ന് ഇന്‍ഡിഗോയോ ഡിജിസിഎയോ വെളിപ്പെടുത്തിയിട്ടില്ല.

article-image

ugyu

You might also like

  • Lulu Exchange
  • Straight Forward

Most Viewed