ഗുലാം നബി ആസാദിന് വീണ്ടും തിരിച്ചടിയായി 30 ഡിഎപി സ്ഥാപകാംഗങ്ങൾ‍ കോൺ‍ഗ്രസിലേക്ക്


കോൺഗ്രസ് വിട്ട മുതിർ‍ന്ന നേതാവ് ഗുലാം നബി ആസാദിന് വീണ്ടും തിരിച്ചടി. ആസാദ് രൂപീകരിച്ച പാർ‍ട്ടിയായ ഡെമോക്രാറ്റിക് ആസാദ് പാർ‍ട്ടിയുടെ 30 സ്ഥാപകാംഗങ്ങൾ‍ പാർ‍ട്ടി വിട്ടതാണ് തിരിച്ചടിയായത്. ദിവസങ്ങൾ‍ക്ക് മുമ്പ് മുതിർ‍ന്ന നേതാക്കളടക്കം പാർ‍ട്ടി വിട്ട് കോൺഗ്രസിൽ‍ ചേർ‍ന്നിരുന്നു. തന്റെ പുതിയ പാർ‍ട്ടിയെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ‍ രജിസ്റ്റർ‍ ചെയ്യാനുള്ള നടപടിക്രമങ്ങളിൽ‍ ആസാദ് മുഴുകിയിരിക്കവേയാണ് ഇക്കാര്യമുണ്ടായത്. ആസാദ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളുമായി ഇന്ന് കൂടിക്കാഴ്ച നടക്കുമെന്ന് മുതിർ‍ന്ന ഡിഎപി നേതാവ് പറഞ്ഞു. 

മുൻ എംഎൽ‍എ സി കതാന, അദ്ദേഹത്തിന്റെ മകൻ ചൗധരി ഗുൽ‍സാർ‍ കതാന എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാപകാംഗങ്ങൾ‍ കോൺ‍ഗ്രസിലെത്തിയത്. മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ്, മുൻ മന്ത്രി പീർ‍സാദ് സയിദ്ദ് എന്നിവർ‍ ഈ മാസമാദ്യം ഡിഎപി വിട്ട് കോൺ‍ഗ്രസിലെത്തിയത്. കൗർ‍ മണ്ഡലത്തിൽ‍ നിന്ന് മൂന്ന് തവണ എംഎൽ‍എയായ നേതാവാണ് താരാ ചന്ദ്. സംസ്ഥാനമായിരിക്കുമ്പോൾ‍ സ്പീക്കറും ഉപമുഖ്യമന്ത്രിയുമായിട്ടുണ്ട്. മനോഹർ‍ ലാൽ‍ ശർ‍മ്മ മുൻ മന്ത്രിയും ഭൽ‍വൻ സിങ് എംഎൽ‍എയുമായിരുന്നു. താരാ ചന്ദ് പുറത്ത് പോയതോടെ ഡെമോക്രാറ്റിക് ആസാദ് പാർ‍ട്ടിക്ക് നഷ്ടപ്പെട്ടത് വലിയ സ്വാധീമുള്ള ദളിത് മുഖത്തെയാണ്. മറ്റ് രണ്ട് നേതാക്കളും സ്വാധീനമുള്ളവരാണ്.

∍ഏറ്റവും മോശമായ നിലയിലുള്ള ഏകാധിപത്യത്തിന്റെ ഭാഗമായാണ് തന്റെ പുറത്താകലെന്ന് താരാചന്ദ് പറഞ്ഞു. ഗുലാം നബി ആസാദ് എഐസിസി നേതൃത്വത്തെ നിരവധി തവണ വിമർ‍ശിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും പാർ‍ട്ടിയിൽ‍ നിന്ന് പുറത്താക്കിയിട്ടില്ല. ഇവിടെ ഞങ്ങൾ‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനെ എതിർ‍ത്തിട്ടും ഒരാൾ‍ക്ക് പോലും ഒരു നോട്ടീസ് പോലും നൽ‍കിയിരുന്നില്ല∍, താരാചന്ദ് പറഞ്ഞിരുന്നു. ആസാദിനോടുള്ള ദീർ‍ഘകാലത്തെ ബന്ധത്തെ മുന്‍നിർ‍ത്തി കോണ്‍ഗ്രസ് വിട്ട് പുതിയ പാർ‍ട്ടിയിൽ‍ ചേർ‍ന്നത് വലിയ തെറ്റായെന്ന് താരാചന്ദ് പറഞ്ഞു. താന്‍ പാർ‍ട്ടിയിൽ‍ ചേരുമ്പോൾ‍ തന്നോടൊപ്പം വന്നത് 64 പേരാണെങ്കിൽ‍ പോവുമ്പോൾ‍ 126 പേരായെന്നും അദ്ദേഹം പറഞ്ഞു.

article-image

rutyu

You might also like

Most Viewed