എസ്എൻ ട്രസ്റ്റ് ബൈലോയിൽ‍ നിർ‍ണായക ഭേദഗതിയുമായി ഹൈക്കോടതി


എസ്എൻ ട്രസ്റ്റിന്റെ ബൈലോയിൽ‍ നിർ‍ണായക ഭേദഗതി വരുത്തി ഹൈക്കോടതി. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉൾ‍പ്പെട്ടവർ‍ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ‍ നിന്നും വിട്ടു നിൽ‍ക്കണം എന്ന ഭേദഗതിയാണ് വരുത്തിയിരിക്കുന്നത്. വെള്ളാപ്പള്ളി നടേശനെയടക്കം ഈ വിധി ബാധിക്കുമെന്നാണ് വിലയിരുത്തൽ‍.

മുൻ ട്രസ്റ്റ് അംഗം അഡ്വ ചെറുന്നിയൂർ‍ ജയപ്രകാശ് നൽ‍കിയ ഹർ‍ജിയിലാണ് ഡിവിഷൻ ബെഞ്ച് ബൈലോ പുതുക്കി ഉത്തരവിറക്കിയത്. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉൾ‍പ്പെട്ടവർ‍ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ‍ നിന്നും വിട്ടു നിൽ‍ക്കണം എന്ന ഭേദഗതിയാണ് നിലവിൽ‍ വന്നത്.

കേസിൽ‍ കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാൻ പാടില്ലെന്നും കോടതി ഉത്തരവിൽ‍ വ്യക്തമാക്കുന്നു. വിധി സ്വാഗതം ചെയ്ത് ശ്രീനാരായണ സഹോദര വേദിചെയർ‍മാൻ ഗോകുലം ഗോപാലൻ രംഗത്തെത്തി.

കേസിൽ‍ ബൈലോ പരിഷ്‌കരണത്തിനായാണ് ജയപ്രകാശ് ഹൈക്കോടതിയെ സമീപിച്ചത്. ട്രസ്റ്റിന്റെ സത്യസന്ധമായ നടത്തിപ്പിനെ പോലും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭേദഗതി. ട്രെസ്റ്റിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാൻ ഭേദഗതി വരുത്തണമെന്നും ജയപ്രകാശ് ചൂണ്ടിക്കാട്ടിയിരുന്നു. ട്രസ്റ്റ് സ്വത്ത് കേസിൽ‍ ഉൾ‍പ്പെട്ടവർ‍ ഭാരവാഹിയായി ഇരുന്നാൽ‍ കേസ് നടപടികൾ‍ കാര്യക്ഷമമായി നടക്കില്ലെന്നും ഹർ‍ജിക്കാരൻ വാദിച്ചു.

article-image

eryy

You might also like

  • Lulu Exchange
  • Straight Forward

Most Viewed