ഡൽഹി കലാപം; ഉമർ ഖാലിദിന് ജയിൽ മോചനം

മുൻ ജെ.എൻ.യു വിദ്യാർഥി ഉമർ ഖാലിദിന് ജയിൽ മോചനം. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഒരാഴ്ചത്തെ ഇടക്കാല ജാമ്യം ലഭിച്ചതിനെ തുടർന്നാണ് തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങാനായത്. ഡിസംബർ 23 മുതൽ 30 വരെയാണ് ജാമ്യം ലഭിച്ചിട്ടുള്ളത്. 23ന് രാവിലെ ഏഴിന് ഉമർ ഖാലിദിനെ ജയിൽ മോചിതനാക്കിയെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഡിസംബർ 20 മുതൽ ജനുവരി മൂന്ന് വരെ രണ്ടാഴ്ചത്തെ ജാമ്യത്തിനായിരുന്നു ഖാലിദ് അപേക്ഷിച്ചിരുന്നത്.2
020ൽ നോർത്ത് ഈസ്റ്റ് ഡൽഹിയിൽ കലാപമുണ്ടാക്കിയതിന്റെ സൂത്രധാരൻ എന്ന് ആരോപിച്ചാണ് മുൻ ജെ.എൻ.യു വിദ്യാർഥി ഉമർ ഖാലിദിനെ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തത്. കലാപത്തിൽ 53 പേർ മരിക്കുകയും 700 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2020 സെപ്തംബറിലാണ് ഡൽഹി പൊലീസ് ഖാലിദിനെ അറസ്റ്റ് ചെയ്തത്.
46e65