ഉക്രൈന് ആയുധം എത്തിച്ച് പണം സമ്പാദിച്ച് പാകിസ്ഥാൻ; റഷ്യയോടുള്ള വെല്ലുവിളിയെന്ന് വിലയിരുത്തൽ


പാകിസ്ഥാനും റഷ്യയും തമ്മിലുള്ള ബന്ധം ഉയർച്ചയിലാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും റഷ്യൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ട് ഇതൊന്നുമല്ല സൂചിപ്പിക്കുന്നത്. ഇസ്ലാമാബാദ് കീവിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും നൽകുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഇതിലൂടെ പാകിസ്ഥാൻ റഷ്യയെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ നിന്ന് ഇസ്‌ലാമാബാദ് പണം സമ്പാദിക്കുന്നത് ഉക്രെയ്‌നിന് ആവശ്യമായ വെടിമരുന്ന് നൽകിയാണ്. പാകിസ്ഥാൻ കമ്പനികൾ തങ്ങളുടെ ലാഭം പരമാവധിയാക്കുന്നതിലും ഉക്രെയ്നുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ തങ്ങളുടെ പ്രവർത്തനം വിപുലീകരിക്കുന്നതിലും ശ്രദ്ധ ഊന്നിയിരിക്കുകയാണ്. കെസ്ട്രൽ സിഇഒ ലിയാഖത്ത് അലി ബേഗ് പോളണ്ട്, റൊമാനിയ, സ്ലൊവാക്യ എന്നിവിടങ്ങളിൽ 2022 മെയ്, ജൂൺ മാസങ്ങളിൽ യാത്രചെയ്തിരുന്നു. വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പ്രതിരോധ വിതരണക്കാരെയും കരാറുകാരെയും ഉക്രെയ്‌നിലേക്ക് കയറ്റുമതി ചെയ്യാൻ ഇത് വഴി ആലോചിച്ചു.

പാകിസ്ഥാൻ-റഷ്യ ബന്ധം ഉയർച്ചയുടെ പാതയിലാണെന്ന് സംസാരമുയരുന്നതിനിടെയാണ് ഈ റിപ്പോർട്ട് വന്നത്. ഒരു വശത്ത്, റഷ്യ പാകിസ്ഥാന് പ്രതിദിനം കുറഞ്ഞത് 100,000 ബാരൽ ക്രൂഡ് ഓയിൽ കിഴിവ് നിരക്കിൽ നൽകാൻ സമ്മതിച്ചിരിക്കവേ, മറുവശത്ത്, ഇസ്ലാമാബാദ് ഉക്രെയ്‌നിന് ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്യുകയാണ്. സ്ലൊവാക്യ ആസ്ഥാനമായുള്ള പ്രതിരോധ സ്ഥാപനമായ എം എസ് കെമിക്ക ഉക്രെയ്നിന്റെ പ്രതിരോധ മന്ത്രാലയത്തിന് വേണ്ടി പാക്ക് ഓർഡിനൻസ് ഫാക്ടറികളുടെ വെടിമരുന്ന് വിതരണക്കാരായ എം എസ് കെസ്ട്രലിനെ ബന്ധപ്പെട്ടതായി വിശ്വസനീയമായ വൃത്തങ്ങളെ ഉദ്ധരിച്ച് ജിയോ-പൊളിറ്റിക് റിപ്പോർട്ട് പറഞ്ഞു.

article-image

WR

You might also like

  • Lulu Exchange
  • Straight Forward

Most Viewed