കർണാടക നിയമസഭയ്ക്കുള്ളിൽ സവർക്കറുടെ ഛായാചിത്രം; പ്രതിഷേധവുമായി പ്രതിപക്ഷം


കർണാടക നിയമസഭാ ഹാളിൽ സവർക്കറുടെ ഛായാചിത്രം സ്ഥാപിച്ചതിനെ ചൊല്ലി പ്രതിഷേധം. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും മറ്റ് കോൺഗ്രസ് നേതാക്കളും വിധാൻസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചു. ബിജെപിയുടെ അജണ്ടയുടെ ഭാഗമാണ് ഇതെന്ന് മുൻ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യ പറഞ്ഞു.

തിങ്കളാഴ്ച നിയമസഭാ സ്പീക്കറും സംസ്ഥാന മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈ സവർക്കർ ഉൾപ്പെടെ നിരവധി സ്വാതന്ത്ര്യ സമര സേനാനികളുടെയും നേതാക്കളുടെയും ഛായാചിത്രങ്ങൾ നിയമസഭയിൽ അനാച്ഛാദനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾ പ്രതിഷേധം അറിയിച്ച് രംഗത്തുവന്നത്.

സവർക്കറുടെ ഛായാചിത്രത്തെ കോൺഗ്രസ് സ്വാഗതം ചെയ്യണമെന്നും അതിൽ രാഷ്ട്രീയം കാണിക്കരുതെന്നും അനാച്ഛാദന വേളയിൽ ബൊമ്മൈ ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ എതിർപ്പിനെ മറികടന്ന് ഭാവിയിൽ കൂടുതൽ നേതാക്കളുടെ ചിത്രങ്ങൾ സ്ഥാപിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. സവർക്കറെ കൂടാതെ മഹാത്മാഗാന്ധി, ബസവണ്ണ, സുഭാഷ് ചന്ദ്ര, ഡോ.ബി.ആർ.അംബേദ്കർ, സർദാർ പട്ടേൽ, സ്വാമി വിവേകാനന്ദൻ എന്നിവരുടെ ഛായാചിത്രങ്ങളും നിയമസഭയിൽ അനാച്ഛാദനം ചെയ്തിട്ടുണ്ട്.

article-image

ാീബീബ

You might also like

  • Lulu Exchange
  • Straight Forward

Most Viewed