ദേശീയദിനത്തിൽ വിനോദയാത്ര സംഘടിപ്പിച്ച് ബഹ്റൈൻ കൊല്ലം പ്രവാസി അസോസിയേഷൻ

ബഹ്‌റൈന്റെ ദേശീയ ദിനത്തിൽ ബഹ്‌റൈനിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ കൊല്ലം പ്രവാസി അസോസിയേഷന്റെ അംഗങ്ങൾ സന്ദർശിച്ചു. ബഹ്റൈന്റെ ഹൃദയത്തിലൂടെ ഒരു ദിവസം എന്ന് പേരിട്ട യാത്രയിൽ ബഹ്റൈന്റെ പുരാതനവും ആധുനികവുമായ നിരവധി ചരിത്ര സ്ഥലങ്ങളിലൂടെയാണ് ഇവർ യാത്ര ചെയ്തത്. പ്രമുഖ സാമൂഹിക പ്രവർത്തകൻ സയ്ദ് ഹനീഫ് ഫ്ലാഗ് ഓഫ് ചെയ്ത യാത്രക്ക് കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. കെപിഎ പ്രസിഡന്റ് നിസാർ കൊല്ലം ദേശീയ ദിന ഐക്യദാർഢ്യ സന്ദേശം നൽകി. വൈസ് പ്രസിഡന്റ് കിഷോർ കുമാർ നന്ദി അറിയിച്ചു. ട്രഷറർ രാജ് കൃഷ്ണൻ യാത്ര നിയന്ത്രിച്ചു.
ോ
ോ
ോ