പ്രണയപ്പക; യുവാവ് 19കാരിയുടെ അമ്മയെ കുത്തിക്കൊന്നു


പ്രണയബന്ധത്തിൽ നിന്ന് പങ്കാളി പിന്തിരിഞ്ഞതിൽ രോഷാകുലനായ യുവാവ് പെൺകുട്ടിയുടെ അമ്മയെ കുത്തിക്കൊന്നു. ശോഭ (45) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൾ വൈഭവി(19) നും ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഹൈദരാബാദിശല മിയപൂരിലാണ് സംഭവം. ഗുണ്ടൂർ സ്വദേശികളാണ് പ്രതിയായ സന്ദീപും വൈഭവിയും.  അയൽവാസികളായ ഇരുവരും പ്രണയത്തിലായിരുന്നു. ഈ വിവരം പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞതോടെ ബന്ധത്തിൽ പിന്തിരിപ്പിച്ചു. എന്നാൽ അത് അംഗീകരിക്കാൻ സന്ദീപ് തയാറാകാതെ പെൺകുട്ടിയെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.   തുടർന്ന് പെൺകുട്ടിയുടെ കുടുംബം ഹൈദരാബാദിലേക്ക് താമസം മാറുകയും അടുത്ത ബന്ധുവുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതറിഞ്ഞ സന്ദീപ് ഹൈദരാബാദിലെത്തി നേരെ പെൺകുട്ടിയുടെ വീട്ടിലേക്ക് കയറിച്ചെന്ന് ആക്രമിക്കുകയായിരുന്നു. 

പെൺകുട്ടിയുമായി തർക്കരത്തിലേർപ്പെടുകയും കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ഇത് കണ്ട പെൺകുട്ടിയുടെ അമ്മക്ക്, മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വയറ്റിൽ ഗുരുതരമായി കുത്തേറ്റു. പെൺകുട്ടിക്കും കഴുത്തിലും നെഞ്ചിലും കുത്തേറ്റിട്ടുണ്ട്. ഇരുവരെയും കുത്തിയ ശേഷം പ്രതിയായ സന്ദീപും കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശോഭ ചികിത്സക്കിടെ മരിച്ചു. പെൺകുട്ടിയും യുവാവും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

article-image

jghjgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed