ജാതീയമായി അധിക്ഷേപിച്ചു; എം.എൽ.എ തോമസ് കെ.തോമസിനും ഭാര്യയ്ക്കുമെതിരെ കേസ്


ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയിൽ കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസിനും ഭാര്യ ഷേർളി തോമസിനുമെതിരെ കേസ്. നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് നേതാവ് ആർ.ബി ജിഷയുടെ പരാതിയിലാണ് പട്ടികജാതി പീഡന നിരോധന നിയമപ്രകാരം ഹരിപ്പാട് പൊലീസ് കേസെടുത്തത്. എന്നാൽ ജിഷയുടെ പരാതി എം.എൽ.എ നിഷേധിച്ചു. 

ഈ മാസം 9ന് നടന്ന ഹരിപ്പാട് മണ്ഡലത്തിലെ എൻസിപി ഫണ്ട് ശേഖരണ യോഗത്തിലാണ് കേസിനാസ്പദമായ സംഭവം. ജിഷയെ ഷേർലി തോമസ് നിറം പറഞ്ഞ് ആക്ഷേപിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. പിന്നാലെ നേതാക്കൾ തമ്മിൽ പരസ്പരം വാക്കേറ്റമുണ്ടായി. ജിഷയെ ഭാര്യ ആക്ഷേപിച്ചത് തോമസ് കെ തോമസ് എം.എൽ.എ ന്യായീകരിച്ചു. ജിഷയുടെ പരാതിയിൽ എം.എൽ.എയെ ഒന്നാം പ്രതിയും ഭാര്യയെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ കേസ് പാർട്ടിയിലെ ഗ്രൂപ്പ് പോരിന്‍റെ ഭാഗമെന്നാണ് എം.എൽ.എയുടെ പ്രതികരണം.

article-image

ാബ്ീബബ

You might also like

  • Straight Forward

Most Viewed