കൊളീജിയം യോഗങ്ങളിൽ നടക്കുന്ന ചർച്ചകളുടെ വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയില്ല; സുപ്രീംകോടതി

ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം യോഗങ്ങളിൽ നടക്കുന്ന ചർച്ചകളുടെ വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്ന് സുപ്രീംകോടതി. കൊളീജിയത്തിന്‍റെ അന്തിമ തീരുമാനം മാത്രമേ പൊതുജനത്തെ അറിയിക്കാൻ കഴിയൂവെന്നും കോടതി പറഞ്ഞു. 2018 ഡിസംബർ 12നു ചേർന്ന കൊളീജിയം യോഗത്തിന്‍റെ വിശദാംശങ്ങൾ ആശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം. അഞ്ജലി ഭർദ്‌വാജാണ് ഹർജിക്കാരി.
യോഗത്തിന്‍റെ വിശദാംശങ്ങൾ ആശ്യപ്പെട്ടുകൊണ്ട് ഇവർ നേരത്തെ വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് കോടതി തള്ളിയത്. അന്നത്തെ കൊളീജിയം യോഗത്തിൽ പങ്കെടുത്ത ഒരു ജഡ്ജിയുടെ അഭിമുഖത്തെ അടിസ്ഥാനമാക്കിയാണ് ഹർജിയെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ അഭിപ്രായ പ്രകടനം നടത്തുന്നില്ലെന്നു പറഞ്ഞ കോടതി ഹർജിയിൽ കഴമ്പില്ലെന്നും വ്യക്തമാക്കി.
547r757