സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്, 18-ാം റാങ്കിൽ മലയാളി സാന്നിധ്യം
ഷീബ വിജയൻ
ന്യൂഡൽഹി: യുപിഎസ്‌സി (UPSC) 2025-ലെ സിവിൽ സർവീസ് പരീക്ഷാഫലം പുറത്തുവന്നു. പരീക്ഷയിൽ അനുജ് അഗ്നിഹോത്രി ഒന്നാം റാങ്ക് കരസ്ഥമാക്കിയപ്പോൾ, രാജേശ്വരി സുവേ രണ്ടാം റാങ്ക് നേടി. സിവിൽ സർവീസ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മലയാളി സാന്നിധ്യവും ശ്രദ്ധേയമായി. മലയാളിയായ എസ്. ശ്രുതി 18-ാം റാങ്ക് സ്വന്തമാക്കി അഭിമാന നേട്ടം കൈവരിച്ചു.
മറ്റ് മലയാളി ഉദ്യോഗാർത്ഥികളും മികച്ച റാങ്കുകൾ സ്വന്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെ.എസ്. ശ്രീജ 57-ാം റാങ്കും, കോഴിക്കോട് സ്വദേശിയായ അജയ് ആർ. രാജ് 109-ാം റാങ്കും നേടി വിജയിച്ചു. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉൾപ്പെടെ വിവിധ കേന്ദ്ര സർവീസ് വിഭാഗങ്ങളിലെ 23 തസ്തികകളിലേക്കാണ് ഈ പരീക്ഷയിലൂടെ നിയമനം നടക്കുന്നത്.
ഫലം പരിശോധിക്കാൻ ആഗ്രഹിക്കുന്നവർക്ക് യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ upsc.gov.in അല്ലെങ്കിൽ upsconline.nic.in എന്നിവ സന്ദർശിക്കാവുന്നതാണ്. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗാർത്ഥികൾക്കും വരും ദിവസങ്ങളിൽ തുടർനടപടികൾ സംബന്ധിച്ച അറിയിപ്പുകൾ ലഭിക്കും.
dadsasas


