ജി. സുധാകരനുമായി ചർച്ച നടത്തിയിട്ടില്ല; സ്ഥാനാർത്ഥി പട്ടിക ഉടൻ: കെ.സി. വേണുഗോപാൽ


ഷീബ വിജയൻ


ന്യൂഡൽഹി: സിപിഎം നേതാവ് ജി. സുധാകരൻ കോൺഗ്രസിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ തള്ളി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സുധാകരനുമായി യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ലെന്നും അദ്ദേഹം ഇപ്പോഴും സിപിഎമ്മിൽ തന്നെ ഉറച്ചുനിൽക്കുകയാണെന്നാണ് മനസ്സിലാക്കുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം സ്ക്രീനിങ് കമ്മിറ്റിയുടെ പരിഗണനയിലാണെന്നും ഉടൻ തന്നെ പട്ടിക പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. നേരത്തെ, പാർട്ടി നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്ന് ജി. സുധാകരൻ പുറത്തുവിട്ട സോഷ്യൽ മീഡിയ പോസ്റ്റ് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ഔദ്യോഗിക പ്രതികരണം വരുന്നത്.

article-image

adsadasdsa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed