മംഗളൂരു സ്‌ഫോടനം : ഷാരിഖ് ആലുവയിൽ തങ്ങിയതായി സ്ഥിരീകരണം

മംഗളൂരു സ്‌ഫോടന കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാരിഖ് ആലുവയിലെത്തി ലോഡ്ജില്‍ താമസിച്ചതായി സ്ഥിരീകരണം. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇയാള്‍ ഇവിടെ താമസിച്ചത്. ഷാരിഖ് ആലുവയില്‍ ആരെയൊക്കെ കണ്ടെന്നും അന്വേഷിക്കുന്നുണ്ട്. തുടർച്ചയായ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര, സംസ്ഥാന സുരക്ഷാ ഏജൻസികളുടെ ഉന്നതരുടെ സംയുക്ത യോഗം ഇന്ന് കൊച്ചിയിൽ ചേരും. ആലുവയിലെത്തിയ ഷാരിഖ് അഞ്ച് ദിവസം ലോഡ്ജില്‍ തങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
ലോഡ്ജിന്റെ വിലാസത്തില്‍ ഇയാള്‍ ഓണ്‍ലൈനായി ചില വസ്തുക്കള്‍ വാങ്ങിയിരുന്നു. വാങ്ങിയ വസ്തുക്കളുടെ കാര്യത്തിലും ദുരൂഹതയുണ്ട്. ഇയാള്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എത്തിയതായും സ്ഥിരീകരണമുണ്ട്. ഷാരിഖ് താമസിച്ച ലോഡ്ജില്‍ പരിശോധന നടത്തിയ അന്വേഷണം സംഘം ഇയാള്‍ ആരെയൊക്കെയാണ് കണ്ടതെന്നും പരിശോധിക്കുന്നുണ്ട്.
aa