മൂവാറ്റുപുഴയിൽ കാർ അപകടം : ഒരു മരണം


വിദ്യാർഥികൾ സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. തൊടുപുഴ- മൂവാറ്റുപുഴ റോഡില്‍ രാവിലെ 9.45ഓടെയാണ് അപകടം. തൊടുപുഴ അല്‍ അസ്ഹര്‍ കോളജിലെ ഡിപ്ലോമ വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ആയുഷ് ഗോപി ആണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കേറ്റു.

കാറിലുണ്ടായിരുന്ന ആറു പേരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആയുഷ് മരിക്കുകയായിരുന്നു. മൂവാറ്റുപുഴയിൽ നിന്ന് അല്‍ അസ്ഹര്‍ കോളജിലേക്ക് പോയ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. പത്തടി താഴ്ചയുള്ള കുഴിയിലേക്കാണ് കാർ മറിഞ്ഞത്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് മൂന്ന് പേർ അപകടനില തരണം ചെയ്തു. ഇവർ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും സർക്കാർ ആശുപത്രിയിലുമായി ചികിത്സയിലാണ്.

സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് മുഴുവന്‍ പേരെയും പുറത്തെത്തിച്ചത്. തൊടുപുഴ ഭാഗത്തു നിന്നുവന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാര്‍ അമിതവേഗതയിലായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. പുറത്തെടുക്കുമ്പോള്‍ മൂന്നു പേരുടെ നില ഗുരുതരമായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിക്കുകയായിരുന്നു. വലിയ തിരക്കുള്ളതും വളവുള്ളതുമാണ് അപകടം നടന്ന ഭാഗം.

article-image

aa

You might also like

Most Viewed