കശ്മീരിൽ പരിശോധനയ്ക്കിടെ പൊലീസിനു നേരെ വെടിവെപ്പ് : കസ്റ്റഡിയിലായിരുന്ന തീവ്രവാദി മരിച്ചു

ജമ്മുകശ്മീർ : ജമ്മു കശ്മീരിൽ തീവ്രവാദികൾക്കായുള്ള തെരച്ചിലിനിടെ പൊലീസിനു നേരെ വെടിവെപ്പ്. വെടിവെപ്പിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന മുൻ ലശ്കറെ ത്വയിബ തീവ്രവാദി സജ്ജാദ് തന്ത്രേ മരിച്ചു.
ഒളിച്ചിരിക്കുന്ന തീവ്രവാദികളെ കണ്ടെത്താനായാണ് കശ്മീർ പൊലീസ് തന്ത്രേയുമായി ചേർന്ന് തെരച്ചെിൽ നടത്തിയത്. ഭീകരരുടെ ഒളിത്താവളമെന്ന് സംശയിക്കുന്ന ഇടത്ത് തന്ത്രേയുമായി എത്തി തെരച്ചിൽ നടത്തുകയായിരുന്നു പൊലീസ്. അതിനിടെയുണ്ടായ വെടിവെപ്പിൽ തന്ത്രേക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
AA